കോട്ടയം: കുമരകത്തെ റിസോര്‍ട്ടിലെ നീന്തൽകുളത്തില്‍ സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പൊലീസിന് മനുഷ്യാവകാശ കമീഷെൻറ വിമര്‍ശനം. പൊലീസിെൻറ അന്വേഷണം സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും കുട്ടിയുടെ പിതാവിെൻറ മൊഴി രേഖപ്പെടുത്താതിരുന്നത് ശരിയായില്ലെന്നും മനുഷ്യാവകാശ കമീഷൻ വിലയിരുത്തി. മരണസാഹചര്യം ശാസ്ത്രീയമായി വിലയിരുത്തി മൂന്ന് മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. സംഭവത്തില്‍ റിസോര്‍ട്ട്് മാനേജ്മെൻറും അന്വേഷണത്തില്‍ പൊലീസും വീഴ്ച വരുത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ.
2017 ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയ സൗദി ബാലന്‍ മജീദ് ആദിന്‍ ഇബ്രാഹിനെയാണ് (എട്ട്) നീന്തൽകുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളത്തിൽ മുങ്ങിമരിച്ചെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ മൊഴി. എന്നാൽ, ഷോക്കേറ്റാണ് മരണമെന്നായിരുന്നു സൂചന. ഇതുസംബന്ധിച്ച് യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് എസ്. അന്‍സാരിയാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
സംശയത്തിെൻറ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ, പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുള്ളതായി മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ടിൽ റിസോര്‍ട്ട് മാനേജറുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ച ബാലെൻറ പിതാവിെൻറ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇൗസാഹചര്യത്തിൽ അന്വേഷണം സ്വഭാവിക നീതിക്ക് ഇണങ്ങുന്നതല്ലെന്നും ഇൗസാഹചര്യത്തിലാണ് ജില്ല പൊലീസ് മേധാവിയോട് വിശദ അന്വേഷണത്തിന് നിർദേശം നൽകിയതെന്നും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.