ഇസ്രായേൽ-യു.എസ് ഉൽപന്നം ബഹിഷ്കരിക്കണം -എൻ.വൈ.എൽ

കോ​ഴി​ക്കോ​ട്: ഫ​ല​സ്തീ​ൻ കൂ​ട്ട​ക്കൊ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഇ​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് നാ​ഷ​ന​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം​ചെ​യ്തു. അ​മേ​രി​ക്ക നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ് കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന ആ​യി​ര​ങ്ങ​ളെ ഇ​സ്രാ​യേ​ൽ കൊ​ന്നൊ​ടു​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ലി​ഹ് ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ൽ ഐ​ദ്റൂ​സി ത​ങ്ങ​ൾ, ഷം​സീ​ർ ക​രു​വ​ന്തി​രു​ത്തി, ന​സ്റു​ദ്ദീ​ൻ മ​ജീ​ദ്, ക​ലാം ആ​ലു​ങ്ങ​ൽ, ഉ​നൈ​സ് ത​ങ്ങ​ൾ, അ​മീ​ൻ മേ​ട​പ്പി​ൽ റാ​ഷി​ദ് കു​റ്റി​ച്ചി​റ, റ​ഫീ​ഖ് ബേ​പ്പൂ​ർ, ഷം​സു താ​നൂ​ർ, സി​ദ്ദീ​ഖ്, പി. ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Boycott of Israel-US products - NYL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.