െകാച്ചി: അവയവമാറ്റത്തിനു മുമ്പ് രോഗിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന നടപടികളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഹൈകോടതി. അവയവമാറ്റവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി പരാതികളുെണ്ടങ്കിൽ നടപടി സ്വീകരിക്കണം. മസ്തിഷ്ക മരണം സംഭവിച്ചതായി വരുത്തിത്തീർത്ത് അവയവമാറ്റത്തിന് ഉപയോഗപ്പെടുത്തുന്ന ചികിത്സരംഗത്തെ തെറ്റായ പ്രവണത തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതി നൽകിയ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. മസ്തിഷ്ക മരണം തെറ്റായി സ്ഥിരീകരിക്കുന്ന രീതി സ്വകാര്യ ആശുപത്രികളിൽ വ്യാപകമാണെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മസ്തിഷ്കത്തിെൻറ പ്രവർത്തനം പരിശോധിക്കുന്ന ഇ.ഇ.ജി ടെസ്റ്റ് ഏറ്റവും ലളിതമായ പരിശോധനയാണെങ്കിലും അത് ആശുപത്രി അധികൃതർ നടത്താറില്ല. അപ്നിയ എന്ന ടെസ്റ്റാണ് പകരം ചെയ്യുന്നത്. ഇത് ശരിയായ രീതിയിലല്ല നടത്തുന്നത്.
രോഗിയുടെ യഥാർഥ അവസ്ഥ ബന്ധുക്കളിൽനിന്ന് മറച്ചുവെച്ചാണ് മസ്തിഷ്ക മരണം നടന്നുവെന്ന രീതിയിൽ അവയവ മാറ്റത്തിന് വഴിയൊരുക്കുന്നതെന്നും സംസ്ഥാനത്ത് ഇത്തരം അവയവമാറ്റം വ്യാപകമായി നടക്കുന്നുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഹരജിയെ തുടർന്ന്് അവയവമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കേന്ദ്രസർക്കാർ സമർപ്പിച്ചു. ലോകാരോഗ്യ സംഘടനയുെട മാർഗനിർദേശങ്ങളും വിശദീകരണത്തിൽ വ്യക്തമാക്കി. ഇ.ഇ.ജി ഉൾപ്പെടെ പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് അപ്നിയ ടെസ്റ്റ് നടത്തേണ്ടത്. ഒഴിവാക്കാൻ പാടില്ലാത്ത പരിശോധനയാണ് ഇ.ഇ.ജിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങളുണ്ടാക്കാൻ സമിതിയുണ്ടാക്കിയതായി സംസ്ഥാന സർക്കാറും അറിയിച്ചു.
നടപടികൾ വിഡിയോയിൽ പകർത്തി സൂക്ഷിക്കാനും പരാതിയുയർന്നാൽ പരിശോധിക്കാനും സംവിധാനമുള്ളതിനാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. രോഗികളുടെ ബന്ധുക്കൾക്കുപോലും ഇ.ഇ.ജി പരിേശാധനയിലെ വിവരങ്ങൾ കണ്ട് ബോധ്യപ്പെടാവുന്നതേയുള്ളൂ. ചില സാഹചര്യങ്ങളിൽ മറിച്ച് ഫലമുണ്ടാകാമെന്ന് കരുതി ഇൗ ടെസ്റ്റ് ഒഴിവാക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു.അധികശ്രദ്ധയും സുരക്ഷയും ഉറപ്പാക്കുന്നതിനാൽ ഇ.ഇ.ജി പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കോടതി നിർദേശിച്ചു. ചൂഷണം തടയേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്. നടപടിക്രമങ്ങളിൽ ആശുപത്രികളുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ ഗൗരവത്തിലെടുത്ത് കൈകാര്യംചെയ്യണമെന്ന് ആവശ്യപ്പെട്ട കോടതി തുടർന്ന് ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.