തിരുവനന്തപുരം: രാജ്യത്താദ്യമായി മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. മസ്തിഷ്ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടാൻ ഹൈകോടതി നിര്‍ദേശപ്രകാരമാണ് മാര്‍ഗരേഖ പുറത്തിറക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുള്ള മസ്തിഷ്കമരണ മാര്ഗരേഖക്കാണ് ആരോഗ്യവകുപ്പ് രൂപംനല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗരേഖ പാലിക്കണം. മസ്തിഷ്കമരണ സ്ഥിരീകരണ പരിശോധനകള്‍ക്ക് മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിെൻറ പ്രതിഫലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നീ മൂന്ന് പ്രധാനഘട്ടങ്ങളിലൂടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കേണ്ടത്.
കോമയും മസ്തിഷ്കമരണവും എന്താണെന്ന് മാര്‍ഗരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. തലച്ചോറിെൻറ പ്രത്യേക ഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷതം കാരണം അബോധാവസ്ഥയിലാകുന്ന അവസ്ഥയാണ് കോമ. ഇത് ഏതെല്ലാം ടെസ്റ്റുകളിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോമയിലായിരിക്കുന്ന വ്യക്തി വെൻറിലേറ്ററിലാണെങ്കില് മാത്രമേ മസ്തിഷ്കമരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ.
എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്കത്തിലെ കോശങ്ങള്‍ക്ക് സ്ഥിരമായ നാശംസംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കമരണം. ആവ്യക്തി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല. വിവിധകാരണങ്ങളാല്‍ തലച്ചോറിലെ കോശങ്ങളുടെ ശക്തമായ ക്ഷതം, അമിതമായ രക്തസ്രാവം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍ ഇവയാണ് മസ്തിഷ്കമരണത്തിെൻറ പ്രധാനകാരണങ്ങള്‍. മസ്തിഷ്കമരണം സംഭവിച്ച വ്യക്തി നിയമപരമായും വൈദ്യശാസ്ത്രപരമായും മരിച്ചു കഴിഞ്ഞിരിക്കും. ഇത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന നാല് ഡോക്ര്മാരില് ഒരുസര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടങ്ങളിലായി ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്. സ്വന്തമായി ശ്വാസമെടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശാസ്ത്രീയമായി പരിശോധിക്കുന്ന മാര്‍ഗമാണ് ആപ്നിയോ ടെസ്റ്റ്. ഇതിലൂടെ ജീവിതത്തിലേക്ക് തിരികെവരാനുള്ള ഒരുസാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കാന്‍ പാടുള്ളൂ. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് ഫോം പത്തില്‍ (ട്രാന്‍സ്പ്ലാേൻറഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആൻഡ് ടിഷ്യൂ റൂള്‍സ് 2014) രേഖയാക്കി സൂക്ഷിക്കണം. സ്ഥിരീകരിച്ച നാല് ഡോക്ടര്‍മാരും ഈ ഫോമില്‍ ഒപ്പുവെക്കണം. ഇത് മെഡിക്കല്‍ റെക്കോഡിലും ഇ-മെഡിക്കല്‍ റെക്കോഡിലും സൂക്ഷിക്കണം. രണ്ടാമത്തെ ആപ്നിയോ ടെസ്റ്റിന് ശേഷം മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും വിവിധ പരിശോധന ഫലങ്ങളെപ്പറ്റി ബന്ധുക്കളെ അറിയിക്കുകയും വേണമെന്നും മാര്‍ഗരേഖയില്‍ നിഷ്കര്‍ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.