ശ്വാസതടസം: മഅ്ദനി ആശുപത്രിയിൽ

എറണാകുളം: ശ്വാസതടസത്തെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചത്. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അലിയാർ പുറത്തിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ രണ്ടര വരെ ശ്വാസതടസവും ഛർദിയും ഉണ്ടായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടമാരുടെ സംഘം വിശദമായ പരിശോധന നടത്തി.

കിഡ്നിയുടെ പ്രവർത്തനം തകരാറിലായ സാഹചര്യത്തിൽ ഡയാലിസിസിന് വിധേയമാക്കപ്പെട്ടു. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ചികിത്സ തുടരുന്നതായും വാർത്താ കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - breath problem: Abdul Nasar Madani Hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.