മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ​'അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു​'വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തിൽ പിടിച്ച് തൂങ്ങരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികളായ രണ്ട് എം.എൽ.എമാരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മറ്റ് ഒരു സംസ്ഥാനത്തും സിനിമ മേഖലയിൽ ഇതുപോലൊരു റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. പശ്ചിമബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സിനിമ മേഖലകളിൽ നിന്ന് ഇത്തരമൊരു റിപ്പോർട്ട് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

രാജ്യത്ത് മലയാള സിനിമയിൽ മാത്രമാണ് വുമൺ ഇൻ സിനിമ കളക്ടീവ് പോലൊരു സംഘടനയുണ്ടായത്. അവർ സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഹേമ കമ്മിറ്റി രുപീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും ബൃന്ദകാരാട്ട് പറഞ്ഞു.

Tags:    
News Summary - Brenda Karat indirectly criticized the CPM state leadership on the Mukesh issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.