കൊച്ചി: ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിലെ തുടർനടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ. തിരുവനന്തപുരം വിജിലൻസ് കോടതിയിലുള്ള കേസ് റദ്ദാക്കാനാണ് എറണാകുളത്ത് എക്സൈസ് കമീഷണറായ ഏഴാംപ്രതി എ.എസ്. രഞ്ജിത് ഹരജി നൽകിയിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ അഴിമതി ആരോപിച്ച് 2018ൽ രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തത്.
ചില കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചെങ്കിലും വെള്ളപ്പൊക്ക പ്രതിസന്ധിയെ തുടർന്ന് അത് പിൻവലിച്ചിരുന്നുവെന്ന് ഹരജിയിൽ പറയുന്നു. കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല.
പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.