ബ്രൂവറി അഴിമതി​: ചെന്നിത്തല നേരിട്ട്​ ഹാജരായി തെളിവ്​ നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന ഹരജിയിൽ നേരിട്ട് ഹാജരായി തെളിവ്​ നൽകാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്​ വിജിലൻസ് കോടതിയുടെ നിർദേശം. വിജിലൻസ്​ അന്വേഷണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിൽ​ ഇതിനു​ശേഷമാകും കോടതി തീരുമാനമെടുക്കുക. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത്​ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ അനുമതി നൽകിയ നടപടിക്കെതിരെയാണ്​ പരാതി.

അഴിമതി ആരോപണത്തെതുടർന്ന് സർക്കാർ ഇതിനുള്ള അനുമതി പിന്നീട് പിൻവലിച്ചിരുന്നു. എന്നാൽ, അബ്കാരികളെ സഹായിക്കാൻ കേരള സർക്കാർ ചട്ടവിരുദ്ധമായി അനുമതി നൽകിയെന്ന ആരോപണവുമായാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഹരജി. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനെ തുടർന്നാണ് ചെന്നിത്തല കോടതിയിലെത്തിയത്. മാർച്ച് 23ന് ചെന്നിത്തല നേരിട്ട്​ ഹാജരായി തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തണം. 

Tags:    
News Summary - Brewery scam: Chennithala has to appear in vigilence court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-26 06:13 GMT