കെ.എം.ഷാജിയുടെ വീട്​ അളന്ന്​ നഗരസഭ; നടപടി ഇ.ഡിയുടെ നിർദേശപ്രകാരം

കോഴിക്കോട്: അഴീക്കോട്​ സ്​കൂളിൽ പ്ലസ്​ടു ബാച്ച്​ അനുവദിക്കുന്നതിന്​ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവെ കെ.എം.ഷാജി എം.എൽ.എയുടെ വീട്ടിൽ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. എൻഫോഴ്സ്മെൻെറ ഡയറക്ടറേറ്റി​െൻറ നിർദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥർ എം.എൽ.എയുടെ വീടും സ്ഥലവും അളന്നു. കോഴിക്കോട്​ മലാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ്​ അളന്നത്​.

സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി ഷാജി ഉള്‍പ്പെടെ 30ലധികം പേർക്കു ഇ.ഡി നോട്ടീസ് നല്‍കി. പരാതിയിൽ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി കെ.പി.എ മജീദി​െൻറ മൊഴി ഇ.ഡി രേഖപ്പെടുത്തിയിരുന്നു.

2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ്​ പത്മനാഭനാണ് പരാതിക്കാരന്‍. എന്നാൽ പണം വാങ്ങിയിട്ടില്ലെന്നും ആരോപണം രാഷ്​ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നുമാണ്​ എം.എൽ.എയുടെ വാദം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.