കൈക്കൂലി നൽകാത്തതിന് ഡോക്ടർ വട്ടം കറക്കിയ യുവതിക്ക് ഒടുവിൽ ശസ്ത്രക്രിയ

മുളങ്കുന്നത്തുകാവ് (തൃശൂർ): കൈക്കൂലി നൽകാത്തതിന് ഡോക്ടർ വട്ടം കറക്കിയ യുവതിക്ക് ഒടുവിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ. കൈക്കൂലി ആവശ്യപ്പെട്ട് ശസ്ത്രക്രിയ വൈകിപ്പിച്ച ഡോക്ടർ ഇവരുടെ ഭർത്താവിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. രണ്ടാഴ്ചയായി കിടക്കുന്ന യുവതിയുടെ ശസ്ത്രക്രിയ വ്യാഴാഴ്ച സഹഡോക്ടർമാരാണ് നടത്തിയത്.

ഗവ. മെഡിക്കൽ കോളജ് അസ്ഥിരോഗ ചികിത്സ വിഭാഗത്തിൽ ജൂൺ 28നാണ് അപകടത്തിൽ വലതുകൈയിലെ രണ്ട് എല്ലുകൾ പൊട്ടിയ പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനി ചികിത്സ തേടിയെത്തിയത്. എന്നാൽ, ഈ വിഭാഗത്തിലെ ഡോ. ഷെറി ഐസക് പലകാരണങ്ങൾ പറഞ്ഞ് ശസ്ത്രക്രിയ മാറ്റുകയായിരുന്നു. ഇവരുടെ ഭർത്താവിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഓട്ടുപാറയിൽ സ്വകാര്യ പ്രാക്ടീസിനിടെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡോക്ടർ കൈക്കൂലി കേസിൽ പിടിയിലായ സാഹചര്യത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവി പ്രഫസർ ഡോ. രവികുമാർ, ഓർത്തോ -3 വിഭാഗത്തിലെ ഡോ. ജ്യോതിഷ്, ഡോ. സി.വി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായി നടത്തിയത്.

Tags:    
News Summary - bribe for surgery follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.