ചിറ്റൂർ: കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. വലിയവള്ളം പതി സ്പെഷൽ വില്ലേജ് ഓഫിസർ വിളയോടി എരളം പുള്ളിയിൽ രാമചന്ദ്രനാണ് പിടിയിലായത്. സ്ഥലത്തിന് പോക്കുവരവ് സർട്ടിഫിക്കറ്റിനായി കൊഴിഞ്ഞാമ്പാറ കരിമണ്ണിലെ മണികണ്ഠനിൽനിന്ന് 3000 രൂപയാണ് കൈക്കൂലിയായി അവശ്യപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 20ന് പോക്കുവരവ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി പലതവണ ഓഫിസിൽ ചെന്നപ്പോഴും പറഞ്ഞ പണം നൽകിയെങ്കിൽ മാത്രമെ സർട്ടിഫിക്കറ്റ് തരാൻ കഴിയൂ എന്ന് പറഞ്ഞതോടെ മണികണ്ഠൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി ശശിധരെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബുധനാഴ്ച മൂന്നോടെ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസറെ കൈയോടെ പിടികൂടി.
സി.ഐമാരായ എം. ശശിധരൻ, കെ.എം. പ്രവീൺ കുമാർ, എസ്.ഐ മജീദ്, എ.എസ്.ഐമാരായ സുരേന്ദ്രൻ, ജയശങ്കർ, സന്തോഷ്, മനോജ് കുമാർ, രമേഷ്, രതീഷ്, സലിം എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.