കോട്ടയം: കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം മാറ്റിനൽകുന്ന സർട്ടിഫിക്കറ്റിനായി 12,000 രൂപ ക ൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ സീനിയർ ക്ലർക്കിനെ വിജിലൻസ് പിടികൂടി. കോട്ടയം നഗര സഭ നാട്ടകം സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി. പ്രമോദിനെയാണ് (49) വിജിലൻസ് പിടികൂടിയത്. ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ മൂന്നുമാസം വൈകിപ്പിച്ച് കൈക്കൂലി വാങ്ങാൻ അവസരം ഒരുക്കിയ സോണൽ ഓഫിസിലെ സൂപ്രണ്ട് സരസ്വതിക്കെതിരെയും കേസെടുത്തു.
ശനിയാഴ്ച രാവിലെ 11.30ന് കോട്ടയം നഗരസഭയുടെ നാട്ടകം സോണൽ ഓഫിസിൽനിന്നാണ് പ്രമോദിനെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ എബ്രഹാം എന്നയാൾ നൽകിയ ജമമാറ്റ സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയിലാണ് സൂപ്രണ്ടും പ്രമോദും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് എബ്രഹാം വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.