കൈക്കൂലി വാങ്ങവെ കോഴിക്കോട് നഗരസഭ ഹെൽത്ത്​ ഇൻസ്​പെക്​ടർ അറസ്​റ്റിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട്​ നഗരസഭയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്​പെക്ടറെ വിജിലന് ‍സ് അറസ്​റ്റ്​ ചെയ്​തു. മരുതോങ്കര പാറയുള്ള പറമ്പത്ത് എസ്‌.കെ. സിനിലിനെയാണ് വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്​ഷന്‍ ബ് യൂറോ കോഴിക്കോട് യൂനിറ്റ്​ അറസ്​റ്റ്​ ചെയ്​തത്.

തങ്ങള്‍സ് റോഡ് ഹെല്‍ത്ത്‌ സ​െൻററില്‍ വെള്ളിയാഴ്​ച രാവിലെ 9.45ഓടെയാണ് സംഭവം. സൗത്ത് ബീച്ചില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന് ഡി ആൻഡ്​ ഒ ലൈസന്‍സ് (ഡെയ്ഞ്ചറസ് ആൻഡ്​ ഒഫന്‍സിവ് ട്രേഡ് ആൻഡ്​ ഫാക്ടറിസ്) ലഭിക്കുന്നതിന്​ ഹെല്‍ത്ത് ഇന്‍സ്പെക്​ടറെ സമീപിച്ചപ്പോൾ 3000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ബന്ധപ്പെട്ടയാൾ ഇത്​ ചൂണ്ടിക്കാട്ടി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി ഷാജി വര്‍ഗീസിന് പരാതി നല്‍കി. തുടര്‍ന്ന് പരാതിക്കാരന്‍ വെള്ളിയാഴ്​ച രാവിലെ തങ്ങള്‍സ് റോഡിലെ ഓഫിസിലെത്തി ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്​പെക്ടര്‍ക്ക് പണം നല്‍കി. പിന്നാലെയാണ്​ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടിയത്.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇൻസ്​പെക്ടര്‍മാരായ സജീവ്കുമാര്‍, സുബാഷ്ബാബു, എസ്‌.ഐ വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമണ് പ്രതിയെ അറസ്​റ്റ്​ ചെയ്​തത്.

Tags:    
News Summary - bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.