ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിന് കൈക്കൂലി; വിലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. ഇടുക്കി കൊന്നതടി വില്ലേജ് ഓഫിസർ കെ. ആർ പ്രമോദ് കുമാറിനെയാണ് തൊടുപുഴ വിജിലൻസ് ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2500 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്.

ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ് നൽകാൻ കൊന്നതടി സ്വദേശിയിൽ നിന്നും വ്യാഴാഴ്ച രാവിലെ 11.30ന് വില്ലേജ് ഓഫിസിൽ വച്ചു പണം വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. നേരത്തെ ഈ ആവശ്യത്തിന് 500 രൂപ വാങ്ങിയിരുന്നു. വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന് പുറമേ സി.ഐമാരായ ടിപ്സൻ, മഹേഷ്‌ പിള്ള, എസ്.ഐ ഷാജി, എ.എസ്.ഐമാരായ സഞ്ജയ്‌, ബേസിൽ, മുഹമ്മദ്‌ ഷാജികുമാർ, ബിനോയ്, സി.പി.ഒമാരായ അരുൺചന്ത്, സന്ദീപ് ദത്തൻ, മൈദീൻ, അരുൺ, സെബി മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Bribery for family membership certificate; Village Officer Vigilance Pt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.