കോൺഗ്രസിൽ അച്ചടക്കം കൊണ്ടുവരും; എല്ലാ പ്രശ്നങ്ങളും പരിഹരിക്കും -കെ. സുധാകരൻ

കണ്ണൂർ: കേരളത്തിലെ കോൺഗ്രസിൽ അച്ചടക്കം കൊണ്ടു വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂർ ഡി.സി.സി ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

ആർക്കും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാൻ സാധിക്കില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ടു പോകും. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്ന തരത്തിൽ മാധ്യമങ്ങൾ കെട്ടുകഥകൾ പ്രചരിപ്പിക്കരുതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Bring discipline to Congress; All problems will be solved -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.