ചാവക്കാട്: സംസ്ഥാന സര്‍ക്കാര്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി അവസാനിച്ചതോടെ മത്സ്യബന്ധന ബോട്ടുകൾ പ്രതീക്ഷകളുടെ പുതിയ തീരം തേടി തെക്കൻ ജില്ലകളിലേക്ക് പുറപ്പെട്ടു. മുനക്കക്കടവ് ഹാര്‍ബറിലെ 50ഓളം ബോട്ടുകളിൽനിന്ന് പത്തിൽ താഴെയുള്ള ബോട്ടുകാരാണ് ആലപ്പുഴയിലെ കായംകുളത്തേക്കും കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലേക്കും പുറപ്പെട്ടത്. ബാക്കിയുള്ളവരിൽ പലരും വെള്ളിയാഴ്ച ഉച്ചക്കുശേഷം പുറപ്പെടും. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തെ കടലില്‍ മത്സ്യലഭ്യത കുറവായതിനാല്‍ ഈ സീസണ് മറ്റു ജില്ലകളില്‍ ചെലവഴിച്ച് സെപ്റ്റംബര്‍ മാസത്തോടെയാണ് ഇനി മടക്കം.
അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മത്സ്യമേഖല. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മുനക്കക്കടവ് ഫിഷ് ലാൻറിങ് സെന്റർ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന സ്വദേശികളായ ബോട്ടുകാർക്കും 1000ഓളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും കഷ്ടപ്പാടിന്റെ ദിനരാത്രങ്ങളായിരുന്നു ഇക്കഴിഞ്ഞ രണ്ട് മാസത്തോളം. മൊത്തം 52 ദിവസം കഴിഞ്ഞ് പതിവ് പോലെ ജൂലൈ 31ന് അർധരാത്രിയിലാണ് ബോട്ടുകൾ കടലിലിറക്കിയത്. തുടർച്ചയായുണ്ടാക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകക്കുകളും കടൽക്ഷോഭവും കാരണം ട്രോളിങ് നിരോധനത്തിനു കുറേ ദിവസങ്ങൾക്ക് മുമ്പ് തന്നെ മുനക്കക്കടവിൽനിന്ന് ബോട്ടുകളിറക്കാൻ കഴിയാത്ത സാഹചര്യങ്ങളായിരുന്നു.
കടലിൽ ചാകരക്കോള് എന്ന് പറയാമെങ്കിലും മുനക്കക്കടവിൽ നിന്ന് ബോട്ടുകൾ പോകുന്നതോടെ വീണ്ടും പ്രയാസത്തിലാകുന്നത് അനുബന്ധ തൊഴിലാളികളാണ്. പലരും ട്രോളിങ് നിരോധനത്തിനുമുമ്പു തന്നെ മറ്റു തൊഴില്‍ തേടി പലഭാഗങ്ങളിലേക്കും പോയിക്കഴിഞ്ഞിരുന്നു. ഇവരില്‍ ബോട്ടുകാര് പിടിച്ചുകൊണ്ടുവരുന്ന ചെമ്മീനും മീനും മറ്റു വസ്തുക്കളുമൊക്കെ വേര്‍തിരിക്കുന്ന ജോലിയുമായിക്കഴിയുന്ന 150 ഓളമുള്ള സ്ത്രീകള്‍ മറ്റു തൊഴിലുകളില്ലാതെ വളരെ കഷ്ടപ്പാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.