മഞ്ചേശ്വരം: കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. സുബ്ബയ്യക്കട്ട മജിലാറിലെ പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളായ നാരായണന് (50), സഹോദരന് ശങ്കരന് (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന് അവശനിലയിലായതു കണ്ട് സഹോദരന് ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ ശങ്കരനും ശ്വാസംകിട്ടാതെ പിടഞ്ഞു.
വിവരമറിഞ്ഞ് നാട്ടുകാരും ഉപ്പളയില്‍നിന്നു ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കലാവതിയാണ് നാരായണെൻറ ഭാര്യ. ഭാരതിയാണ് ശങ്കരെൻറ ഭാര്യ. ഇരുവർക്കും മക്കളില്ല. മാധവന് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.