തിരുവനന്തപുരം: വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടന്നെത്തിയപ്പോള്‍ തിരികെ പറന്നത് കോടികളുടെ മയക്കുമരുന്നും വിദേശ കറന്‍സികളും.
രണ്ടുവര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവുംവലിയ കള്ളക്കടത്തിെൻറ ഇടനാഴിയായി തിരുവനന്തപുരം വിമാനത്താവളം മാറിയതിെൻറ ഞെട്ടിക്കുന്ന വിവരങ്ങളാണ് എൻ.െഎ.എ അന്വേഷണത്തിൽ വ്യക്തമാകുന്നത്. രണ്ടുവര്‍ഷത്തിനിടെ കോടികളുടെ ഹാഷിഷും ഹെറോയിനും ഉൾപ്പെെടയുള്ള മയക്കുമരുന്ന് വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എക്സൈസ് പിടികൂടിയിട്ടുണ്ട്.
കോടികളുടെ വിദേശ കറന്‍സികളും പിടികൂടിയിരുന്നു. എന്നാല്‍ ഒന്നിലും തുടരന്വേഷണം നടന്നിെല്ലന്നാണ് കേന്ദ്ര ഏജന്‍സികളുടെ കെണ്ടത്തൽ. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് പഴയ സംഭവങ്ങള്‍ വെളിച്ചത്തുവരുന്നത്.
സ്വര്‍ണം കടത്തുന്നതിന് സമാനമായി പിടികൂടിയതിെൻറ അഞ്ചിരട്ടിയിലധികം മയക്കുമരുന്നും വിദേശകറന്‍സികളും വിമാനത്താവള ഉദ്യോഗസ്ഥരുടെ അറിവോടെ വിദേശത്തേക്ക് പറന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടത്തുന്നു.
മുന്തിയ ഇനം മയക്കുമരുന്ന് വിമാനത്താവളത്തിലൂടെ പരിശോധനകളില്ലാതെ കടത്തിവിടുന്നതിന് ഒരു കിലോക്ക് 50,000 മുതല്‍ 75,000 രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കിയിരുന്നത്. ഇതിെൻറ വിഹിതം വിമാനത്താവളത്തിലെ വിവിധ മേഖലകളിൽ വീതംെവച്ച് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.