വീട്ടിൽ വൈകിയെത്തിയ മക്കൾക്ക് പിതാവിന്‍റെ ക്രൂരമർദനം; വാരിയെല്ലും കൈയും തകർന്നു

കൂറ്റനാട്: പിതാവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് പരിക്ക്. ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കൂട്ടയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. കോക്കൂര്‍, ചാലിശ്ശേരി ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ പ്ലസ് വണ്‍, 10ാം തരം പഠിക്കുന്ന 16ഉം 14 വയസ്സുള്ള ആണ്‍കുട്ടികളെയാണ് മര്‍ദിച്ചത്. ഒരാളുടെ വാരിയെല്ലും മറ്റൊരു കുട്ടിയുടെ കൈയും പൊട്ടിയിട്ടുണ്ട്.

ഇവരെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നബിദിന പരിപാടിയുടെ ഭാഗമായി ദഫ്മുട്ട് പഠനത്തിന് പോയി വൈകിവന്നതിലെ അമര്‍ഷമാണ് പിതാവിനെ പ്രകോപിതനാക്കിയതെന്ന് പറയപ്പെടുന്നു. വടികൊണ്ട് അടിച്ചതിന് പുറമെ പട്ടികകൊണ്ടും മര്‍ദിച്ചതായി കുട്ടികൾ പറയുന്നു.

സംഗതി പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് പിതാവിനെതിരെ കേസെടുത്തു. എന്നാല്‍, ഇയാള്‍ മുങ്ങിയിരിക്കുകയാണ്. മുമ്പും കുട്ടികളെയും ഭാര്യയെയും ഇയാൾ മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - brutal beating of the father to the children who came home late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.