അമ്പത്​ ലക്ഷം രൂപയുമായി ബി.എസ്. എഫ്​ ഉദ്യോഗസ്ഥൻ പിടിയിൽ

ആലപ്പുഴ: അമ്പതുലക്ഷം രൂപയുമായി ബി.എസ്.എഫ്​ ഉദ്യോഗസ്ഥൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബി.എസ്.എഫ് കമാൻഡൻഡ് ജിബു ഡി. മാത്യു(53) വിനെയാണ്​  ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള സി.​ബി.​ഐ സം​ഘ​ം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്​്. ​ ഇയാൾ  പത്തനംതിട്ട സ്വദേശിയാണ്. ​​

കൊൽകത്തയിലെ ബി.എസ്.എഫ് 83 ബറ്റാലിയൻ കമാൻഡൻറാണ്​ ജിബു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴ റെയിൽവേ സ്​റ്റേഷനിൽ വന്നിറങ്ങിയ ജിബുവിനെ സി.​ബി.​ഐ ​ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ​േട്രാ​ളി ബാ​ഗി​ൽ പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ. യാ​ത്ര പു​റ​പ്പെ​ടു​മ്പോ​ൾ മു​ത​ൽ ജി​ബു​വി​നെ സി.​ബി.​ഐ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു.

 

Tags:    
News Summary - BSF jawan arrested and 50 lakh seized - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.