തിരുവനന്തപുരം: ധന പ്രതിസന്ധിക്കും കേന്ദ്രവുമായുള്ള ഏട്ടുമുട്ടലുകൾക്കുമിടെ സംസ്ഥാന സർക്കാറിന്റെ 2024-25 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് അവതരിപ്പിക്കും. അധിക നികുതി ബാധ്യത അടിച്ചേൽപ്പിക്കാതെ സാധ്യമാകുന്ന മേഖലകളിൽനിന്ന് വരുമാന വർധനക്കുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലുണ്ടാവുക. ക്ഷേമ പെൻഷനുകളിലെ വർധനവും പ്രതീക്ഷിക്കേണ്ടതില്ല. ബജറ്റിന് മുമ്പുള്ള യോഗങ്ങളിലെല്ലാം അധിക വിഭവസമാഹരണത്തെക്കുറിച്ചാണ് മന്ത്രി ആവർത്തിച്ചിരുന്നത്.
നികുതിയേതര വിഭാഗത്തിൽ അധിക വിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗങ്ങളും ശിപാർശകളും പഠിക്കാൻ സർക്കാർ ഉന്നതതല പാനലിനും രൂപംനൽകിയിരുന്നു. ഇതെല്ലാം നികുതിയേതര വരുമാന വർധനയിലേക്കാണ് വിരൽചൂണ്ടുന്നത്. അങ്ങനെയെങ്കിൽ വിവിധ സാമൂഹിക സേവനങ്ങൾക്കുള്ള ഫീസുകൾ ഉയർന്നേക്കും. ഒപ്പം പിഴകളിലും വർധനവ് വരാം. ലോട്ടറികളുടെ സമ്മാനത്തുക ഉയർത്തിയുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.
ആശുപത്രികൾ, വെറ്ററിനറി ആശുപത്രികൾ എന്നിവയിലെ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവർക്കുള്ള സേവന നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചനകളുണ്ട്. സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് നിരക്ക്, സേവനങ്ങൾക്കുള്ള നിരക്ക് എന്നിവ പുനർനിർണയിക്കുന്നതിന് സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.