സുൽത്താൻ ബത്തേരിയിൽ നടന്ന യു.ഡി.എഫ് ബഹുജന സമ്മേളനത്തിൽ രാഹുൽ ഗാന്ധി എം.പി സംസാരിക്കുന്നു

ബഫർസോൺ: മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി; 'ആശയക്കുഴപ്പം ഉണ്ടാക്കരുത്, കത്തയച്ചിട്ട് മറുപടി നൽകിയില്ല'

സുൽത്താൻ ബത്തേരി: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും മറുപടി നൽകിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. സുൽത്താൻ ബത്തേരിയിൽ നടന്ന യു.ഡി.എഫ് ബഹുജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മുഖ്യമന്ത്രി ആശയക്കുഴപ്പം ഉണ്ടാക്കരുത്. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പ്രധാനമന്ത്രിയെയും അറിയിച്ചിരുന്നു. 

ബഫർ സോണിനകത്ത് ജനവാസ മേഖലകൾ ഉൾപ്പെടാൻ പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കാർഷിക നിയമം പിൻവലിപ്പിക്കാനായെങ്കിൽ എൽ.ഡി.എഫ് നിലപാട് മാറ്റിക്കാനും ഞങ്ങൾക്കാകും. തന്റെ ഓഫിസ് ആക്രമിച്ചതുകൊണ്ട് ഒന്നും നേടാനാകി​ല്ല. ഇടതുസർക്കാറിന്റെ തെറ്റായ നടപടികൾ കാരണം വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കരുത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടതുസർക്കാർ തീരുമാനം മാറ്റണമെന്നും വയനാട്ടിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം താൻ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണ്. അവർക്ക് ആത്മധൈര്യമില്ലാത്തതിനാൽ പേടിപ്പെടുത്താൻ നോക്കുകയാണ്. അഞ്ചു ദിവസത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിലൂടെ തന്നെ തളർത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചു. തന്റെ ഓഫിസ് തകർത്താൽ തന്റെ പ്രകൃതം മാറ്റാമെന്ന് സി.പി.എമ്മും കരുതി. അവരുടെ ആശയക്കുഴപ്പമാണിത്. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റെയും തെറ്റായ നയങ്ങൾക്കെതിരെ സമാധാന വഴിയിൽ സമരം നടത്തുമെന്നും അക്രമം തങ്ങളുടെ പാതയല്ലെന്നും രാഹുൽ വ്യക്തമാക്കി.

Tags:    
News Summary - Buffer Zone: Chief Minister did not replied to my letter -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.