തിരുവനന്തപുരം: 2017-2018 സാമ്പത്തികവർഷം വരെയുള്ള കെട്ടിട നികുതി പൂർണമായും അടച്ചവർക ്ക് സഞ്ചയ സോഫ്റ്റ്െവയറിലെ വിവരശുദ്ധീകരണം മൂലമുണ്ടായ നികുതിവർധന കുടിശ്ശിക ഒ റ്റത്തവണ ഒഴിവാക്കി നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ അറിയിച്ചു.
2013 മുതൽ അഞ്ച് വർഷത്തേക്ക് പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. എന്നാൽ, 2016ൽ വിവരങ്ങൾ രേഖപ്പെടുത്തിയാലും സോഫ്റ്റ്െവയർ നികുതി നിർണയിച്ചിരുന്നത് 2013 മുതലുള്ളതായിരുന്നു. 2016 വരെ നഗരസഭകൾ വാർഷിക വാടകമൂല്യത്തിെൻറ അടിസ്ഥാനത്തിലായിരുന്നു നികുതി സ്വീകരിച്ചിരുന്നത് എന്നതിനാൽ നഗരസഭാ പ്രദേശങ്ങളിലുള്ളവർക്ക് കുടിശ്ശിക കാണിക്കുകയും ചെയ്തു. ഇത് സോഫ്റ്റ്വെയർ തകരാറുമൂലമല്ലെന്നും വിവരങ്ങൾ രേഖപ്പെടുത്തിയതിലെ കാലതാമസം മൂലമാണെന്നും മന്ത്രി പറഞ്ഞു.
സോഫ്റ്റ്വെയർ നികുതി നിശ്ചയിക്കുന്നത് 2013 വർഷം അടിസ്ഥാനപ്പെടുത്തിയാണ്. അതത് സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോഫ്റ്റ്െവയർ നികുതി നിശ്ചയിക്കുന്നത്. 2013ലോ അതിന് ശേഷമോ രേഖപ്പെടുത്തിയ തെറ്റായ വിവരങ്ങൾ തിരുത്തി ഇപ്പോൾ ശരിയായ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ അതിന് 2013 മുതൽ പ്രാബല്യം വരുകയും മുമ്പ് അടച്ച തുക കഴിച്ചുള്ള തുക കുടിശ്ശികയായി കാണിക്കുകയും ചെയ്യുന്നു. കെ.എൻ.എ. ഖാദർ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.