തിരൂരങ്ങാടി: എ.ആർ നഗർ യാറത്തുംപടിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ടിപ്പു സുൽത്താൻ റോഡിലുള്ള ചുടലക്കണ്ടി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം രൂപപ്പെട്ടത്. കുറ്റികുട്ടിയുടെ (95) മൃതദേഹം സംസ്കരണവുമായി ബന്ധപ്പെട്ടാണ് അരീക്കാട്ട് മാട് കോളനി നിവാസികളും പുതിയങ്ങാട്ട് നെടുങ്ങാട് കോളനി നിവാസികളും തമ്മിൽ പ്രശ്നമുണ്ടായത്. കുറ്റികുട്ടി ഞായറാഴ്ചയാണ് മരിച്ചത്.
സംസ്കാരത്തിനുള്ള തയാറെടുപ്പിനിടെയാണ് കണക്കൻ സമുദായക്കാരായ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം രൂപപ്പെട്ടത്. പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി തഹസിൽദാർ, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ്, തിരൂരങ്ങാടി സി.ഐ തുടങ്ങിയവർ ഇരുവിഭാഗവുമായി ചർച്ച നടത്തുകയും കുറ്റികുട്ടിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു. ശനിയാഴ്ച വരെ ചുടലക്കണ്ടി ശ്മശാനത്തിൽ ആരുടേയും മൃതദേഹം സംസ്കരിക്കാൻ പാടില്ല എന്നും തീരുമാനമായി.
ശനിയാഴ്ച ഇരു വിഭാഗവും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. 50 വർഷം മുമ്പ് യാരത്തുംപടിയിലെ അന്തിയൂർ പോക്കാട്ട് അബ്ദുള്ളകുട്ടി സൗജന്യമായാണ് 20 സെന്റ് ശ്മശാനത്തിനായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.