കൊച്ചി: എണ്ണക്കപ്പലിൽ നിന്ന് പൊള്ളലേറ്റ നാവികരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. യു.എഇയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എം.ടി സാന്റെ എന്ന എണ്ണക്കപ്പലിലെ നാവികരായ ആംബ്രോസ് ആന്റണി (48), പ്രദീപ് ജയ്‌സ്വാൾ (32) എന്നിവരെയാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കൊച്ചി തീരത്ത് വെച്ച് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എൻജിൻ റൂമിൽ ജോലി ചെയ്യുന്നതിനിടെ ലൂബ് ഓയിൽ തെറിച്ചാണ് ഇരുവർക്കും പൊള്ളലേറ്റത്. അപകടം ഉണ്ടായതിന് പിന്നാലെ മുംബൈയിലുള്ള മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്‍ററിലേക്ക് കപ്പലിൽ നിന്ന് മെസേജ് നൽകി.
ഇവിടെ നിന്ന് കോസ്റ്റ് ഗാർഡ് സംഘത്തിന് സന്ദേശം നൽകുകയായിരുന്നു. തുടർന്ന് കോസ്റ്റ്ഗാർഡിന്റെ റെസ്ക്യൂ ആന്‍റ് മെഡിക്കൽ സംഘം കൊച്ചിതീരത്ത് കൂടെ സഞ്ചരിച്ചിരുന്ന കപ്പലിലെത്തി രണ്ട് പേർക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും തീരത്തെത്തിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.