തിരുവനന്തപുരം: ബസ് ചാർജ്ജ് വർധന സർക്കാറിെൻറ അജണ്ടയിലില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ച ാർജ്ജ് വർധനക്ക് ഗതാഗത വകുപ്പ് ശിപാർശ നൽകിയിട്ടില്ല. വകുപ്പിന് ഏകപക്ഷീയമായി ചാർജ്ജ് വർധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാവില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മീഡിയ വൺ‘ ചാനലിന് നൽകിയ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിയന്ത്രണങ്ങൾ ഒഴിവായ ജില്ലകൾക്കകത്ത് ഹ്രസ്വദൂര സർവീസുകൾ ആരംഭിക്കുകയെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. കടുത്ത നിബന്ധനകളോടെയാണ് ഈ നിർദേശം വെച്ചത്. എന്നാൽ ആ നിബന്ധനകൾ പാലിച്ചുകൊണ്ട് സർവീസ് നടത്താനുള്ള പ്രയാസങ്ങൾ സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും കെ.എസ്.ആർ.ടി.സി മാനേജ്മെൻറും സർക്കാറിനെ അറിയിച്ചു.
സ്പെഷ്യൽ സർവീസ് എന്ന നിലക്ക് ബസ് ഓടിക്കുമ്പോൾ സ്പെഷ്യൽ ചാർജ്ജ് ഈടാക്കാൻ സാധിക്കണം എന്ന നിർദേശം ബസുടമകൾ സർക്കാറിന് മുന്നിൽ വെച്ചു. അങ്ങനെ സാധിക്കില്ലെങ്കിൽ നികുതിയിൽ ഇളവ് വരുത്തുക. അതുമല്ലെങ്കിൽ സൗജന്യ നിരക്കിൽ ഡീസൽ ലഭ്യമാക്കാൻ നടപടിയെടുക്കുക എന്നീ നിർദേശങ്ങളും അവർ മുേന്നാട്ടുവെച്ചു. കെ.എസ്.ആർ.ടി.സി മാനേജ്മെൻറും സമാന നിർദേശമാണ് മുന്നോട്ടുവെച്ചതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.