പന്തളം: ബസ് നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചു കയറി. ബസ്സിൽ യാത്രക്കാർ കുറവായതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാരായ കുളനട ഉള്ളന്നൂർ ചരുവിൽ കുഞ്ഞുമോൾ (52), ഇടപ്പോൾ വാലിൽ തങ്കമ്മ (79) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തളം - പത്തനംതിട്ട റോഡിൽ കടക്കാട് ദേവീക്ഷേത്രത്തിനു സമീപം കല്ലുപ്പാലത്തിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ടയിൽ നിന്നും പന്തളത്തേക്ക് വരികയായിരുന്ന ശിവശക്തി എന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ വശത്തുണ്ടായ കലുങ്കിൽ ഇടിച്ചു കയറുകയായിരുന്നു. തോട്ടിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി.
ഓട്ടത്തിനിടയിൽ സ്റ്റിയറിങ്ങുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ബസ് അമിത വേഗതയിൽ അല്ലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. എഴ് യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെന്നും രണ്ട് പേർക്ക് നിസാര പരിക്കേറ്റെന്നും സ്ഥലത്തെത്തിയ പന്തളം പൊലിസ് പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് ബസ് പാലത്തിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.