ബസ്​ സമരം: പിന്നിലേക്ക്​ ഒാടി ഒറ്റയാൾ പ്രതിഷേധം 

കോ​ട്ട​യം: ബ​സ്​ സ​മ​ര​ത്തി​നെ​തി​രെ​ കോ​ട്ട​യ​ത്ത്​ പി​ന്നി​ലേ​ക്ക്​ ഒാ​ടി ഒ​റ്റ​യാ​ൾ ​പ്ര​തി​ഷേ​ധം. കൂ​ലി​പ്പ​ണി​ക്കാ​ര​ൻ വാ​ക​ത്താ​നം ചി​ന്നു​ഭ​വ​നി​ൽ വി.​വി. ഷാ​ജി​യാ​ണ്​ വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10.20ന്​ ​കോ​ട്ട​യം നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പി​ന്നി​ലേ​ക്കോ​ട്ടം ക​ല​ക്​​ട​റേ​റ്റ്​ പ​രി​സ​ര​ത്ത്​ സ​മാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ബ​സ്​​ചാ​ർ​ജ്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സു​ട​മ​ക​ളു​ടെ സ​മ​രം അ​നാ​വ​ശ്യ​മാ​ണെ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പി​ന്നി​ലേ​ക്ക്​ ഒാ​ടി​യ​ത്. 

പി​താ​വ​ി​​​െൻറ ഉ​ദ്യ​മ​ത്തി​ന്​ സാ​ക്ഷി​യാ​കാ​ൻ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ യ​മു​ന​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.  കോ​ഴി​ക്കോ​ട്ട്​​ ഗ​താ​ഗ​ത​മ​​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​ശ്​​നം തീ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വേ​റി​ട്ട സ​മ​ര​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്ന്​ ഷാ​ജി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

പ​മ്പ​യി​ൽ​നി​ന്ന്​ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കും അ​ടി​വാ​ര​ത്തു​നി​ന്ന്​ മ​ല​യാ​റ്റൂ​ർ പ​ള്ളി​യി​ലേ​ക്കും കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്കും നേ​ര​േ​ത്ത പി​ന്നോ​ട്ട്​ ഒാ​ടി​യി​ട്ടു​ണ്ട്. ബ​സ്​ സ​മ​ര​മാ​യ​തി​നാ​ൽ വാ​ക​ത്താ​ന​ത്തു​നി​ന്ന്​ മ​ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ കോ​ട്ട​യ​ത്ത്​ എ​ത്തി​യാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​ത്.

Tags:    
News Summary - Bus strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.