നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നിർമാണം പൂർത്തിയാകുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡിന്റെ (സിയാൽ) 28ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിയാലിന്റെ അംഗീകൃത മൂലധനം 400 കോടിയിൽനിന്ന് 500 കോടിയായി വർധിപ്പിക്കാനുള്ള ഡയറക്ടർ ബോർഡിന്റെ ശിപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു. ഇടുക്കിയിൽനിന്ന് ഓൺലൈനായാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്തത്.
ഉപയോഗിക്കാതെ കിടക്കുന്ന രണ്ടാം ടെർമിനലിലാണ് ബിസിനസ് ജെറ്റ് ഓപറേഷൻ തുടങ്ങുക. അറൈവൽ ഭാഗത്ത് യാത്രക്കാർക്ക് ഹ്രസ്വകാല താമസത്തിനുള്ള ഹോട്ടൽ, ലോഞ്ചുകൾ എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമിക്കും. അന്താരാഷ്ട്ര കാർഗോ ടെർമിനൽ നിർമാണം പുരോഗമിക്കുകയാണ്.
2023 ഒക്ടോബറിൽ കമീഷൻ ചെയ്യത്തക്കവിധമാണ് പദ്ധതി നടപ്പാക്കുന്നത്. നക്ഷത്ര ഹോട്ടൽ 2024 ജനുവരിയിൽ പ്രവർത്തനസജ്ജമാകുന്ന വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.