തിരുവനന്തപുരം: പാലായോടൊപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മറ്റ് അഞ്ച് നിയ മസഭ മണ്ഡലങ്ങളിലും വൈകാതെ ഉപതെരഞ്ഞെടുപ്പ് നടക്കും. നവംബറിൽ തെരഞ്ഞെടുപ്പ് ഉണ്ട ാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ നേരത്തേയുമാകും. വട്ടിയൂർക്കാവ് (തിരുവ നന്തപുരം), കോന്നി(പത്തനംതിട്ട), അരൂർ (ആലപ്പുഴ), എറണാകുളം (എറണാകുളം), മഞ്ചേശ്വരം (കാസ ർകോട്) മണ്ഡലങ്ങളിലാണ് ഇനി നടക്കേണ്ടത്.
ഇതിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽറസാഖിെൻറ നിര്യാണത്തെ തുടർന്നാണ് ഒഴിവുവന്നത്. രണ്ടാംസ്ഥാനെത്തത്തിയ ബി.ജെ.പിയിലെ കെ. സുേരന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാലാണ് നടപടികൾ വൈകിയത്. കേസ് അവസാനിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന നിയമോപദേശമാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്ക് ലഭിച്ചത്. ഇത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
അരൂർ, എറണാകുളം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഇവ നടത്തുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഒാഫിസർ കമീഷന് ശിപാർശ നൽകിയിരുന്നു.
ആറിടത്തും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. സർക്കാറിനും അതായിരുന്നു താൽപര്യം. പെരുമാറ്റചട്ട കാലാവധി ഒന്നിച്ചവസാനിക്കും എന്നതാണ് നേട്ടം. ആറ് മണ്ഡലങ്ങളിൽ പാലായടക്കം അഞ്ചും യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളാണ്. അരൂർ മാത്രമാണ് ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.