തിരുവനന്തപുരം: ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 78.24 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് ഒരു നഗരസഭ വാര്‍ഡിലും വയനാട്, കാസർകോട് ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ 10 ന് വോട്ടെണ്ണല്‍ ആരംഭിക്കും.
തെരഞ്ഞെടുപ്പ് നടന്ന ജില്ല, ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്, വോട്ടിങ് ശതമാനം എന്ന ക്രമത്തില്‍
തിരുവനന്തപുരം-: വിളപ്പില്‍--നൂലിയോട്--80.56, കൊല്ലം:- ഉമ്മന്നൂര്‍- -അണ്ടൂര്‍--73.85, നെടുമ്പന-പുലിയില -84.46, പത്തനംതിട്ട-: തണ്ണിത്തോട്-മണ്ണീറ--72, ചെറുകോല്‍ -മഞ്ഞപ്രമല- -64, ആലപ്പുഴ-: എഴുപുന്ന-കുമാരപുരം-87.14, തകഴി--കളത്തില്‍പാലം -79.45, കോട്ടയം:- മുത്തോലി--തെക്കുംമുറിനോര്ത്ത്- -83.31, എറണാകുളം:- രാമമംഗലം--നെട്ടൂപാടം-84.30, വടവുകോട്പുത്തന്‍കുരിശ്- -കരിമുകള്‍ നോര്‍ത്ത്- -85.70. തൃശൂര്‍-: ചാഴൂര്‍- പഴുവില്‍നോര്‍ത്ത്-80.48, പാലക്കാട്-: കുലുക്കല്ലൂര്‍-മപ്പാട്ടുകര വെസ്റ്റ് -76.90, മലപ്പുറം-: തവന്നൂര്‍--കൂരട--78.28, വെട്ടം--കോട്ടേക്കാട്-82.27, വയനാട്:- തിരുനെല്ലി-അപ്പപ്പാറ--84.59, കണ്ണൂര്‍:- പേരാവൂര്‍-പേരാവൂര്‍-76.63. കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്- -90.64, വയനാട്: കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്--64.03, കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡ്- -57.96.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.