ജാനു അപ്രസക്തയായി –ഗീതാനന്ദന്‍

തൃശൂര്‍: ആദിവാസി ഗോത്ര മഹാസഭയെ ഉപേക്ഷിച്ച് ബി.ജെ.പി പാളയത്തിലേക്ക് പോയ സി.കെ. ജാനു വ്യക്തിപരമായി പതനത്തിലാണെന്നും നല്ല ചരിത്രം ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ അപ്രസക്തയാണെന്നും ഭൂ അധികാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍.

ഗുജറാത്തില്‍ ദലിതന്‍െറ തൊലിയുരിയുന്നവര്‍ക്കൊപ്പം കേരളത്തില്‍ കൂട്ടുകൂടുന്നതിന്‍െറ കാരണം ജാനുവിന് പറഞ്ഞുനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് കേവലം അധികാരത്തിന്‍െറ മാത്രം പ്രശ്നമായേ കാണാനാകൂ. യു.ഡി.എഫും എല്‍.ഡി.എഫും ഒന്നും തന്നില്ളെന്ന് കുറ്റപ്പെടുത്തി, തരാമെന്ന് പറയുന്നവരുടെ കൂടെക്കൂടാവുന്ന ഒരു പ്രവര്‍ത്തനമല്ല താന്‍ ഏറ്റെടുത്തിരുന്നതെന്ന് ജാനു മറന്നുപോയെന്നും ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - C K Janu havnt any relevance - Geethanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.