തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മരിച്ച സഹോദരന് നീതിക്കായി സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സി.ബി.െഎ അന്വേഷണത്തിന് സാധ്യമാകുന്നതെല്ലാം ചെയ്യാമെന്നും ഇക്കാര്യത്തിൽ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. എന്നാൽ, സി.ബി.െഎ അന്വേഷണം ആരംഭിക്കുന്നതുവരെയും ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ച ശ്രീജിത്ത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ മടങ്ങിയെത്തി.
മുഖ്യമന്ത്രിയുടെ ഒാഫിസ് ആവശ്യപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് 6.30ഒാടെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. സഹോദരെൻറ മരണത്തിനിടയാക്കിയ സംഭവത്തിൽ സി.ബി.െഎ അന്വേഷണം, കുറ്റക്കാർക്കെതിരായ നടപടിയിലെ കോടതിയുടെ സ്റ്റേ നീക്കൽ, കുടുംബത്തെ നിരന്തരം അധിക്ഷേപിക്കുന്ന സമീപവാസിയായ പൊലീസുകാരനെതിരെ നടപടി എന്നീ മൂന്ന് ആവശ്യങ്ങളാണ് ശ്രീജിത്ത് മുന്നോട്ടുവെച്ചത്. കുറ്റക്കാർക്കെതിരെ പൊലീസ് കംപ്ലയിൻറ് അതോറിറ്റി നിർദേശിച്ച നടപടി ഹൈേകാടതി സ്േറ്റ ചെയ്തിരിക്കുകയാണെന്നും സ്റ്റേ നീക്കാൻ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമീപവാസിയായ പൊലീസുകാരനെതിരായ പരാതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി.സി.ബി.ഐ അന്വേഷണത്തിനുവേണ്ടി സര്‍ക്കാര്‍ എടുത്ത നടപടി മുഖ്യമന്ത്രി വിശദീകരിച്ചു. 2017 ജൂൈലയില്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വേദനയനുഭവിക്കുന്ന കുടുംബത്തോടൊപ്പമാണ് സർക്കാറെന്നും മുഖ്യമന്ത്രി അറിയിച്ചു. സമരവുമായി ബന്ധെപ്പട്ട് സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുെവന്ന നിലയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.െഎ അന്വേഷണത്തിലടക്കം നടപടിയുണ്ടായില്ലെങ്കിൽ മരണംവരെ സമരം ചെയ്യും. സമരത്തിെൻറ ആവശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സമരം 766ാം ദിവസം പിന്നിട്ട സാഹചര്യത്തിൽ വലിയ പിന്തുണയാണ് സമൂഹത്തിെൻറ നാനാതുറകളിൽ നിന്നും സമൂഹമാധ്യമ കൂട്ടായ്മകളിൽ നിന്നും ശ്രീജിത്തിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.