കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് എറണാകുളം പാവക്കുളം ക്ഷേത്രത്തിന് സമീ പം സംഘടിപ്പിച്ച മാതൃയോഗം പരിപാടിയിൽ എതിരഭിപ്രായം പറഞ്ഞ യുവതിക്കുനേരെ അതിക്രമ വും അസഭ്യവർഷവും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോട് ചേർന്ന് നടന്ന പരിപാ ടിയിലെ വർഗീയപരാമർശങ്ങൾ ചോദ്യംെചയ്ത തിരുവനന്തപുരം പേയാട് സ്വദേശിനി ആതിരയെ യാണ് കൈയേറ്റം ചെയ്തത്. സംഭവത്തെത്തുടർന്ന് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി.
സംഘാടകരുടെ പരാതിയിൽ ആതിരയെ സ്റ്റേഷനിൽ വിളിച്ച് ചോദ്യംചെയ്ത് വിട്ടു. ചൊവ്വാഴ്ച ഉച്ചക്കുശേഷമായിരുന്നു പരിപാടി. പ്രസംഗത്തിലെ വിദ്വേഷപരമായ പരാമർശങ്ങൾ ആതിര ചോദ്യംചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. പരിപാടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് എഴുേന്നറ്റ ഇവരെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്ത് തള്ളിപ്പുറത്താക്കുകയുമായിരുന്നു. യോഗം അലങ്കോലമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആതിരക്കെതിരെ ബി.ജെ.പി വ്യവസായ സെൽ കൺവീനറും മുഖ്യസംഘാടകയുമായ സജിനി നോർത്ത് പൊലീസിൽ പരാതിയും നൽകി.
സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആതിര ചോദ്യമുന്നയിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവർ ഇത് തടഞ്ഞ് ആക്ഷേപിക്കുന്നതും വർഗീയപരാമർശം നടത്തുന്നതും കൈയേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആതിര നൽകിയ പരാതിയിൽ സംഘം ചേർന്ന് ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘാടകർക്കെതിരെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന കൺവീനർ രാജു പി. നായരും സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. സംഘാടകരിലൊരാളായ യുവതി മുസ്ലിം സമുദായത്തിനെതിരെ വർഗീയപരാമർശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.