കോഴിക്കോട്: ഇൻഡ്യ മുന്നണിയുടെ പ്രകടനപത്രികയിലില്ലെങ്കിലും പൗരത്വ നിയമ ഭേദഗതിയിലെ നിലപാട് കോഴിക്കോട് കടപ്പുറത്തെ റാലിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ബി.ജെ.പി മുതലെടുക്കാൻ ശ്രമിച്ചാൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ലീഗിന്റെ കൊടി ഒഴിവാക്കുന്നതിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘ഇലക്ഷൻ എക്സ്ചേഞ്ച്’ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു സലാം. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ നേരത്തെ യു.എ.പി.എക്കെതിരെയും മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു. അതിനുശേഷവും എത്രയോ യു.എ.പി.എ കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും സംസ്ഥാന സർക്കാൻ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.