പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യമം: രാജ്യം ഭീതിയിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യമ വിഷയത്തിൽ രാജ്യം ഭീതിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിന്‍റെ പേരിൽ പൗരത്വം നൽകുന്ന രീതി ലോകത്ത് ഒരിടത്തുമില്ല. കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ പാരമ്പര്യത്തെ തകർക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ദേശീയ ജനസംഖ്യ രജിസ്റ്ററിനെ കേരളം എതിർക്കണം. സംസ്ഥാനത്തിന്‍റെ സഹായമില്ലാതെ കേന്ദ്രത്തിന് എൻ.പി.ആർ നടപ്പാക്കാൻ കഴിയില്ല. ജനസംഖ്യാ കണക്കെടുപ്പ് ജനങ്ങളെ ഭയപ്പെടുത്തുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വഴിയാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ. പൗരത്വ ഭേദഗതി നിയമം ജനങ്ങളെ തമ്മിലടിപ്പിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - CAA Ramesh Chennithala Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.