കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിൽ ആവശ്യമായ സമയത്ത് വീണ്ടും യോജിച്ച സമരത്തിന് തയാറെന്ന് പ്രതിപക്ഷ ഉപനേ താവ് ഡോ. എം.കെ. മുനീർ. സർക്കാറുമായി യോജിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും സഹകരിച്ചിട്ടുണ്ട്. ഡൽഹിയിൽ നിവേദനവുമായി പോകുന്നുണ്ടെങ്കിൽ ആ സംഘത്തിലും തങ്ങളുണ്ടാകുമെന്ന് മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തിൽ ജനുവരി 18ന് വൈകീട്ട് നാലിന് മഹാറാലി സംഘടിപ്പിക്കും. കോൺഗ്രസ് നേതാവ് കപിൽ സിബൽ ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, എം.സി. മായിൻ ഹാജി തുടങ്ങിയവരും വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.