മന്ത്രിസഭ യോഗം ഇന്ന്; നിർണായക തീരുമാനങ്ങളുണ്ടായേക്കും

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരവും ആഴക്കടൽ മത്സ്യബന്ധന വിവാദവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭ യോഗം ചേരും. ഇ.എം.സി.സിയുമായി ധാരണപത്രം ഒപ്പിട്ട ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എം.ഡി എൻ. പ്രശാന്തിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

വിവാദങ്ങളിൽ നിന്ന് കരക‍യറാനുള്ള നടപടികൾ ഇന്ന് ചർച്ച ചെയ്തേക്കും. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാനുള്ള പോംവഴികളും ഇന്നത്തെ ചർച്ചയിൽ വരും. ഇന്ന് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് സർക്കാർ നിർദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനപ്രിയ തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊള്ളാനിടയുണ്ട്.

Tags:    
News Summary - cabinet meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.