ന്യൂഡൽഹി: പ്രമുഖ മന്ത്രിമാരുടെ നേതൃത്വത്തിൽ 11 പ്രളയബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ധാരണ. പ്രളയ ദുരിതാശ്വാസ പ ്രവർത്തനങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തലാണ് ലക്ഷ്യം. ആഭ്യന്തരം, ധനകാര്യം, കൃഷി, ഉൗർജ മന്ത്രിമാർ ഉൾപ്പെട്ട സ ംഘമാണ് സന്ദർശിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആഭ്യന്തര വകുപ്പ് ജോയൻറ് സെക്രട്ടറി പ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ പ്രളയ ബാധിത മേഖലകളിൽ ശനിയാഴ്ചയെത്തി. കേരളത്തിന് പുറമെ, അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ സന്ദർശിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായുെട നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടാകും. ഇവരുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാകും ദുരിതാശ്വാസ സഹായം വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.