മന്ത്രിസഭാ പുന:സംഘടന: ഇടതുമുന്നണി ചർച്ച ചെയ്യാത്ത കാര്യമാണെന്ന് ഇ.പി. ജയരാജൻ

മന്ത്രി സഭാ പുന:സംഘടന: ഇടതുമുന്നണി ചർച്ച ചെയ്യാത്ത കാര്യമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഈ വാർത്ത തികച്ചും മാധ്യമസൃഷ്ടിയാണ്. 2021ൽ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന സർക്കാറാണിവിടെയുള്ളത്. നിലവിൽ എല്ലാ പാർട്ടികൾക്കും മന്ത്രി സ്ഥാനം നൽകാൻ കഴിയില്ല. ഇടതുമുന്നണി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് വകുപ്പുകളുൾപ്പെടെ തീരുമാനിച്ചത്. എല്ലാ തീരുമാനവും ഒറ്റക്കെട്ടായിട്ടെടുത്തതാണ്. എന്നാൽ, കേരളത്തിലെ ഇടതു സർക്കാറിന് ലഭിക്കുന്ന സ്വീകാര്യതയിൽ വേവലാതി പൂണ്ട ചിലരാണ് ഈ വാർത്തകൾക്ക് പിന്നിൽ. ഇന്ന്, പ്രചരിക്കുന്ന ഒന്നും ഞങ്ങൾ ചർച്ച ചെയ്യാത്തവയാണ്. 

എൽ.ജെ.ഡിക്കുൾപ്പെടെ മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് അവകാശപ്പെടാം. ഇടതുമുന്നണിയുടെ മുൻതീരുമാനപ്രകാരമാണ് സർക്കാർ മ​ുന്നോട്ട് പോകുന്നത്.​ കോവൂർ കുഞ്ഞുമോനും ആവശ്യപ്പെടാം. ഏറ്റവും കൂടുതൽ എം.എൽ.എയായവർ എന്ന പരിഗണന ഇടതുമുന്നണിക്കില്ല. സി.പി.എം. മന്ത്രിമാരെ മാറ്റുന്നുവെന്നതും മാധ്യമ സൃഷ്ടി തന്നെയാണെന്നും ജയരാജൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.