തിരുവനന്തപുരം: ബജറ്റ് നിര്‍ദേശങ്ങള്‍ പരിപാലിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിക്കുന്നതായി സി.എ.ജിയുടെ വിലയിരുത്തൽ. ബജറ്റ് വകയിരുത്തലുകളില്‍ ചെലവാക്കാത്ത വിഹിതം വർധിച്ചുവരുന്നു. ബജറ്റിലെ മിച്ചം വർധിക്കുകയാണ്. 2017-18ലെ 7.89 ശതമാനത്തില്‍നിന്ന് 2018-19ല്‍ 10.38 ശതമാനമായാണ് വർധിച്ചത്. ഇത് ബജറ്റ് പ്രക്രിയയിലുള്ള മൊത്തം പോരായ്മയെ കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വിഭാഗത്തിനു കീഴിെല ഒമ്പത് ഗ്രാൻറുകളിലും മൂലധന വിഭാഗത്തിെല അഞ്ചു ഗ്രാൻറുകളിലും മൂന്നുവര്‍ഷമായി 100 കോടിയില്‍ കൂടുതല്‍ സ്ഥിരം മിച്ചമുണ്ട്. ഉപധനാഭ്യര്‍ഥനയായി ലഭിച്ച ബജറ്റ് വിഹിതം വര്‍ഷാവസാനം തിരിച്ചേല്പിച്ചത് ഫണ്ടിെൻറ യഥാര്‍ഥ ആവശ്യകത കണക്കാക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കുള്ള അലംഭാവം കാണിക്കുന്നു.
ഫണ്ടുകളുടെ യഥാര്‍ഥ ആവശ്യകത വിലയിരുത്തുന്നതില്‍ വകുപ്പുതല അധികാരികള്‍ പരാജയപ്പെട്ടു. അനാവശ്യവും വിവേകരഹിതവുമായ പുനർധന വിനിയോഗം ഇത് സൂചിപ്പിക്കുന്നു. യഥാര്‍ഥ മിച്ചത്തെക്കാള്‍ അധികം തുക തിരിച്ചേല്പിച്ചത് എല്ലാ തലത്തിലെയും ധനവിനിയോഗ നിയന്ത്രണ രജിസ്റ്റര്‍ പരിപാലനത്തിലെ പോരായ്മയാണ്. സ്ഥിരമായ അധിക പെന്ഷന് വിതരണം ചെയ്യുന്നത് പഴുതുകള്‍ അടയ്ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.