തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിെൻറ ആരോപണങ്ങൾ ആത്മഹത്യപരമാണെന്ന് സി.എ.ജി വൃത്തങ്ങൾ. നടപടികൾ സുതാര്യമെങ്കിൽ അദ്ദേഹം ഭയക്കേണ്ടതില്ല. വ്യവസ്ഥക്കുള്ളിലെ പുഴുക്കുത്തുകളാണ് അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടിയതെന്നും പേരുവെളിപ്പെടുത്താൻ വിസ്സമ്മതിച്ച സി.എ.ജി ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു.
കാര്യങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ധനമന്ത്രി തിരിച്ചറിയണം. സർക്കാർ ഇക്കാര്യത്തിൽ ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങൾക്ക് ദോഷമാകുന്നെന്ന കാര്യം ചൂണ്ടിക്കാട്ടാൻ സി.എ.ജിക്ക് അധികാരമുണ്ട്. അഴിമതി മുക്തമാെണന്ന് മന്ത്രി പറയുമ്പോഴും പല വകുപ്പുകളിലും ഉദ്യോഗസ്ഥരുടെ തോന്ന്യാസങ്ങളാണ് നടക്കുന്നത്. സർക്കാർ പ്രവർത്തനങ്ങളിൽ മുൻവിധിയോടെ ഉദ്യോഗസ്ഥർ പരിശോധന നടത്താറില്ല. മാനദണ്ഡങ്ങൾ പാലിച്ചാണ് ഓഡിറ്റ് നടത്തുന്നത്. യു.ഡി.എഫ് സർക്കാറുകളുടെ കാലത്താണ് ശക്തമായ റിപ്പോർട്ടുകൾ സി.എ.ജി സമർപ്പിച്ചത്. അത് ഇടതുപക്ഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സർക്കാരുമായി ബന്ധപ്പെട്ട വീഴ്ചകൾ സി.എ.ജി മാത്രമല്ല, മറ്റ് അന്വേഷണ ഏജൻസികളും കണ്ടെത്തിയിട്ടുണ്ട്. പല വകുപ്പുകളിലെയും കാര്യങ്ങൾ ആഭ്യന്തര ഓഡിറ്റിങ്ങിലും ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ടുകളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിലൊന്നും ധനമന്ത്രി ഇതുപോലെ വിമർശനം ഉന്നച്ചിട്ടില്ല. ധനമന്ത്രി പുറത്തുപറയുന്നതല്ല അകത്ത് നടക്കുന്നത്. അത് തുറന്നുപറയുകയാണ് സി.എ.ജി ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.