തിരുവനന്തപുരം: മലബാർ സിമൻറ്സിൽ അസംസ്കൃതസാധനങ്ങളുടെ സംഭരണം അടക്കം ഇടപാടുകൾ സുതാര്യമല്ലെന്ന് കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട്. പുതിയ സ്റ്റോർ പർച്ചേസ് മാന്വൽ, സർക്കാർ നിർദേശങ്ങൾ എന്നിവക്കനുസരിച്ച് കമ്പനി വാങ്ങൽ നയത്തിലോ രീതികളിലോ മാറ്റം വരുത്തിട്ടില്ല. ഇ-ടെൻഡർ, ടെൻഡറിലും വ്യവസ്ഥകൾ പാലിച്ചില്ല. സെക്യൂരിറ്റി െഡപ്പോസിറ്റ് വ്യവസ്ഥപ്രകാരം വാങ്ങാനോ പിഴ ചുമത്താനോ തയാറാകാത്ത കമ്പനി ഗുണനിലവാര പരിശോധന നടത്താതെ കൽക്കരി േശഖരിച്ചത് അധിക ചെലവുണ്ടാക്കി. ഉൽപാദനത്തിൽ ബി.െഎ.എസ് മാനദണ്ഡങ്ങൾ പാലിക്കാഞ്ഞത് നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്തവർഷത്തേക്ക് വാങ്ങേണ്ട സാധനങ്ങൾ മാർച്ച് 31നകം നിശ്ചയിക്കണമെന്ന വ്യവസ്ഥ കമ്പനി പാലിച്ചില്ല. 50 മുതൽ 187 ദിവസം വരെ ഇതിന് കാലതാമസം വന്നു. സാധനങ്ങൾ വാങ്ങുന്നതിന് ഇ-പ്രൊക്യൂർമെൻറ് നടപ്പാക്കിയില്ല. ൈഫ്ലആഷിന് പരമ്പരാഗത ദർഘാസ് ക്ഷണിച്ചപ്പോൾ ജയലക്ഷ്മി എൻറർപ്രൈസസിൽ നിന്ന് മാത്രമാണ് ലഭിച്ചത്. പുനർലേലം നടത്താതെ അവർക്ക് ഒാർഡർ നൽകിയത് ക്രമവിരുദ്ധമാണ്. ദർഘാസ് കാലാവധി കമ്പനി പാലിച്ചിരുന്നില്ല. 4000 മെട്രിക് ടൺ കൽക്കരി വാങ്ങുന്നതിനുള്ള ദർഘാസിൽ 60 ദിവസത്തിനകം പർച്ചേസ് ഒാർഡർ നൽകിയില്ല. പിന്നീട് ഇത് റദ്ദാക്കുകയും സ്റ്റേറ്റ് ട്രേഡിങ് കോർപറേഷനിൽ നിന്ന് ദർഘാസ് വിളിക്കാതെ വാങ്ങുകയും ചെയ്തു. ഇത് 1.75 കോടിയുടെ അധികചെലവ് ഉണ്ടാക്കി.
കൽക്കരി ഇല്ലാത്തതുമൂലം 2016 സെപ്റ്റംബർ 23 മുതൽ നവംബർ 19 വരെ ഉൽപാദനം നിർത്തേണ്ടി വന്നു. 3.91 കോടി രൂപയാണ് ഇതിലൂടെ വന്ന നഷ്ടം. ടെൻഡർ ചെയ്ത അളവ് കരാറുകാർക്ക് വിഭജിച്ച് നൽകിയതിനെയും സി.എ.ജി വിമർശിച്ചു. സംഭരണത്തിെൻറ ഒരു ശതമാനം നിരതദ്രവ്യം ഇൗടാക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനാൽ 13 ടെൻഡറുകളിൽ മാത്രം 1.67 കോടിയുടെ കുറവ് വന്നു. കരാറുകാർ സാധനങ്ങൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ 1.10 കോടിയുടെ അധികചെലവും 7.27 കോടിയടെ ഉൽപാദനനഷ്ടവും വന്നു. കരാർലംഘനത്തിന് പിഴ വളരെ കുറവാണ് ചുമത്തുന്നത്. വ്യവസ്ഥ ഉണ്ടായിട്ടും കരാറുകൾ റദ്ദാക്കിയില്ല. 2014-17ൽ ഗുണമേന്മ കുറഞ്ഞ കൽക്കരി വാങ്ങിയതിൽ 3.89 കോടിയുടെ അധികചെലവ് വെന്നന്നും സി.എ.ജി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.