തിരുവനന്തപുരം: പൊലീസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് നിയമ സഭയിൽനിന്ന് ചോർന്നിട്ടില്ലെന്ന് സഭാ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ െന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റിപ്പോർട്ട് സഭയിൽ വെക്കുന്നതിന് മുമ്പ് അതിലെ ഭാഗങ്ങൾ പുറത്ത് വന്നത് ഗൗരവതരമാണ്. ഇത് സഭയോടുള്ള അവഹേളനമായി മാത്രമേ കാണാനാകൂ. എന്നാൽ, സഭയുടെ നിലവിലുള്ള സംവിധാനത്തെ ലംഘിക്കുന്ന ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് സെക്രട്ടറി കണ്ടെത്തിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
നിയമസഭയുടെ മേശപ്പുറത്ത് െവക്കേണ്ട ഒരു രേഖ അതിന് മുമ്പ് പുറത്തുവരുന്നത് സഭയുടെ അവകാശത്തിെൻറ ലംഘനമാണ്. ഏതെങ്കിലും സാമാജികർ രേഖ ചോർത്തിയെന്ന് താൻ പറഞ്ഞിട്ടില്ല. പി.ടി. തോമസിനെ സംശയമുനയിൽ നിർത്തുന്നുവെന്ന് കാട്ടി പ്രതിപക്ഷനേതാവ് കത്ത് നൽകിയിരുന്നു. അതിന് മറുപടിയും നൽകിയിട്ടുണ്ട്.
പല നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്ന സി.എ.ജി റിപ്പോർട്ട് ആ പ്രക്രിയകളിൽ എവിടെയെങ്കിലും െവച്ച് പുറത്ത് പോയിട്ടുണ്ടാകാം. ഇങ്ങനെ വിവരം പുറത്ത് പോകുന്നത് ആദ്യമായിട്ടാണെന്നും താൻ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സഭയുടെ ആശങ്ക മാത്രമാണ് സ്പീക്കറെന്ന നിലയിൽ താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള വിധി നിർഭാഗ്യകരമാണ്. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.