കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങാൻ വൈകും. ഈ മാസം 26ന് രജിസ്ട്രേഷന് തുടക്കമിട്ട് ആഗസ്റ്റ് ആദ്യവാരത്തോടെ ക്ലാസുകൾ തുടങ്ങാനായിരുന്നു പ്രവേശന വിഭാഗം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, വിദൂര വിദ്യാഭ്യാസ വിഭാഗത്തിെൻറ അവസാന സെമസ്റ്റർ ബിരുദഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
റഗുലർ വിദ്യാർഥികളുടെ ഫലം മാത്രമാണ് പുറത്തുവന്നത്. അതേസമയം, റഗുലർ ബിരുദ വിദ്വാർഥികളുടെ ഗ്രേഡ് കാർഡ ് നൽകുന്നതിൽ അനിശ്ചിതത്വം തുടരുന്നതും പി.ജി പ്രവേശന നടപടി നീട്ടിവെക്കാൻ കാരണമായി. ഗ്രേഡ് കണക്കാക്കാതെ ഫലം പൂർണമാവില്ല. ആറ് സെമസ്റ്റർ പഠനത്തിന് ആവശ്യമായ 120 ക്രെഡിറ്റുകൾ ചില ബിരുദ കോഴ്സുകൾക്കില്ലാത്തതാണ് ഗ്രേഡ് കാർഡ് തയാറാക്കുന്നത് വൈകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.