തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫീസടക്കുന്നതിനുള്ള കാഷ് ലെസ് സംവിധാനങ്ങള്‍ വിപുലമാക്കി. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐ.എം.പി.എസ് എന്നീ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ഫിനാന്‍സ് ഓഫിസര്‍ കെ.പി. രാജേഷ് അറിയിച്ചു. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് നെറ്റ് ബാങ്കിങ്, കാത്തലിക് സിറിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ഡി.സി.ബി ബാങ്ക്, ഡ്യൂജ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു-കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് (റീട്ടെയില്‍), സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, തമിഴ്നാട് മര്‍ക്കന്‍ൈറല്‍ ബാങ്ക്, യുകോ ബാങ്ക്, യൂനിയന്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, യെസ് ബാങ്ക്, കൊഡാക്ക് മഹീന്ദ്രാ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് നെറ്റ് ബാങ്കിങ്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തേ എസ്.ബി.ടിയിലൂടെ മാത്രമായിരുന്നു സര്‍വകലാശാലയുടെ ഇടപാടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.