കോഴിക്കോട്: കുട്ടിക്കാലത്ത് പിതാവ് കൊണ്ടുവന്ന ജര്‍മന്‍ ക്ളോക്കിനോട് തോന്നിയ പ്രിയമാണ് സയ്യിദ് ഇബ്റാഹിമിനെ പിന്നീട് ആ രാജ്യത്തിന്‍െറ നയതന്ത്ര പ്രതിനിധിയാവുന്ന നേട്ടത്തിലേക്ക് നയിച്ചത്. കേരളത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധിയാവുന്ന ആദ്യ മലയാളിയായിരിക്കുകയാണ് ഇദ്ദേഹം. മലബാറിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, തിരുവനന്തപുരത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ച് 49ാം വയസ്സില്‍ ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നിന്‍െറ നയതന്ത്രസ്ഥാപനത്തിന്‍െറ തലപ്പത്ത് എത്തിയ വിജയകഥ.
ജര്‍മനിയുടെ കേരളത്തിലെ ഓണററി കോണ്‍സല്‍ ആയി സ്ഥാനമേറ്റ അദ്ദേഹം സ്വന്തം വേരുകള്‍ തേടി കോഴിക്കോടിന്‍െറ മണ്ണിലത്തെി. കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്താണ് കുടുംബ വേരുകള്‍. ലിപ്റ്റണ്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവ് താജ് മുഹമ്മദിന്‍െറയും മാതാവ് ഗൗഹറിന്‍െറയും മകനായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിലായിരുന്നു ജനനം. ജോലിയുടെ ഭാഗമായി അന്ന് മഞ്ചേരിയിലായിരുന്നു കുടുംബം. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസം. മഞ്ചേരി ജില്ല ആശുപത്രിയില്‍നിന്നുള്ള വിവരങ്ങള്‍ സംഘടിപ്പിച്ച് പഴയ ജന്മസ്ഥലം കണ്ടുപിടിക്കുകയെന്ന ലക്ഷ്യവും ഇപ്പോഴത്തെ യാത്രക്കുണ്ട്.
കുട്ടിക്കാലത്ത് പിതാവ് കൊണ്ടുവന്ന മനോഹരമായ ചുമര്‍ഘടികാരത്തില്‍ വെസ്റ്റ് ജര്‍മനി എന്ന് എഴുതിയിരുന്നു. ആ അടുപ്പമാണ് ആ ഭാഷ പഠിക്കാനും പഠനകേന്ദ്രത്തിന്‍െറ തലവനാകുന്നതിലേക്കും നയിച്ചത്. ഭാര്യ ഷീനയും മകള്‍ മോണിക്കയുമെല്ലാം സംസാരിക്കുന്നത് ജര്‍മന്‍. തിരുവനന്തപുരം എം.ജി കോളജില്‍നിന്ന് ബോട്ടണിയില്‍ ബിരുദവും എം.ബി.എയും നേടിയ ശേഷമാണ് ജര്‍മന്‍ പഠനത്തിലേക്ക് തിരിഞ്ഞത്. ഇതിനുവേണ്ടി കെ.എസ്.ഇ.ബിയില്‍ ലഭിച്ച ജോലിപോലും ഉപേക്ഷിച്ചു. 1989ല്‍ ജര്‍മന്‍ പഠനം തുടങ്ങി. 2015ല്‍ കേരള യൂനിവേഴ്സിറ്റിയില്‍നിന്ന് ജര്‍മനില്‍ ഡോക്ടറേറ്റ്. കുടുംബ ഭാരമടക്കം തടസ്സങ്ങള്‍ അതിജീവിച്ചായിരുന്നു ഈ നേട്ടം. ജര്‍മനിയിലെ ഇന്നസ് ബ്രൂക്ക് യൂനിവേഴ്സിറ്റിയിലായിരുന്നു ഗവേഷണം.
തുടര്‍ന്ന്, തിരുവനന്തപുരത്തെ ജര്‍മന്‍ പാഠശാലയായ ഗോയ്ഥെ സെന്‍ട്രത്തിന്‍െറ തലവന്‍. ആയിരങ്ങള്‍ ഇദ്ദേഹത്തിന്‍െറ കീഴില്‍ ജര്‍മന്‍ പഠിച്ച് പുറത്തിറങ്ങുന്നു.
ബള്‍ഗേറിയയിലെ ഇന്‍റര്‍നാഷനല്‍ ഏലിയാസ് കനേറ്റി സൊസൈറ്റി അംഗം, കേരള യൂനിവേഴ്സിറ്റി ഗ്ളോബല്‍ അക്കാദമി അംഗം, ഇന്‍ഡോ- ജര്‍മന്‍ ചേംബര്‍ ഓഫ് കോമേഴ്സ് അംഗം തുടങ്ങി സ്ഥാനങ്ങളും വഹിക്കുന്നു. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഗ്രാമങ്ങളില്‍ ജനിച്ച, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുപോലും ഉയരങ്ങളില്‍ എത്താന്‍ ഭാഷയോ കുടുംബപശ്ചാത്തലമോ തടസ്സമല്ളെന്ന് ഡോ. സയ്യിദ് ഇബ്റാഹിം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.