പാനൂർ: പാലത്തായി പീഡന കേസിലെ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ല കമ്മിറ്റി കെ.കെ. ശൈലജ ടീച്ചറുടെ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തി. ദേശീയ വൈസ് പ്രസിഡൻറ് നഫീസത്തുൽ മിസ്രിയ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജൻ പ്രതിയായ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷവും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് അവർ പറഞ്ഞു. കേസിലെ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. സ്ഥലം എം.എൽ.എയും ശിശുക്ഷേമ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചർ അടിയന്തരമായി ഇടപെടണം. കൃത്യസമയത്തിന് കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ സഹായിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായാണ് സംശയം. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും നഫീസത്തുൽ മിസ്രിയ പറഞ്ഞു.
പാനൂർ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് എം.എൽ.എ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. ജില്ല പ്രസിഡൻറ് പി.എം. അമീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. ഫൈറൂസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.