പത്തനംതിട്ട: കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരൻ വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറെമ ഇൻഷുറൻസ് കമ്പനികൾ നിക്ഷേപിച്ച പണവും തട്ടിയെടുത്തതായി ഓഡിറ്റിൽ കണ്ടെത്തി. മോട്ടോർ ആക്സിഡൻറ് ക്ലയിംസ് ൈട്രബ്യൂണൽ വിധി പ്രകാരം നിക്ഷേപിക്കപ്പെട്ട തുകയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് വ്യക്തമായത്.
നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസർ (െനഫ്റ്റ്) സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പറും െഎ.എഫ്.എസ് കോഡും യോജിക്കുെന്നങ്കിൽ അക്കൗണ്ട് ഉടമയുടെ പേര് മുഖവിലക്കെടുക്കാതെ പണം മാറ്റിയെടുക്കാനാകുന്നതാണ് സംവിധാനം. ഇൗ ക്രമീകരണം ദുരുപയോഗം ചെയ്യപ്പെെട്ടന്നാണ് ഒാഡിറ്റിലെ കണ്ടെത്തൽ. ഇടപാടിന് യഥാർഥ അക്കൗണ്ട് ഉടമയുടെ പേര് ചേർക്കുന്നു. പിന്നീടുള്ള ഭാഗത്ത് സ്വന്തം അക്കൗണ്ട് നമ്പറോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പറോ അനുബന്ധ െഎ.എഫ്.എസ് കോഡോ ചേർത്തായിരിക്കാം പണം മാറ്റിയെടുത്തതെന്നാണ് അനുമാനം.
വൗച്ചർ പരിശോധന ഉണ്ടാകാത്തതും തട്ടിപ്പിന് സഹായകരമായി. എല്ലാ ബാങ്കിലും ഫിക്സഡ് െഡപ്പോസിറ്റുകൾ ക്ലോസ് ചെയ്യുമ്പോൾ അതിന് വൗച്ചറുകൾ ഉണ്ടാകും. അക്കൗണ്ട് ഉടമയുടെ ഒപ്പില്ലാതെ വൗച്ചർ വന്നപ്പോൾ അത് പരിശോധിക്കുകയും ഒപ്പില്ലാത്തതിെൻറ കാരണം അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിൽ തട്ടിപ്പ് ആദ്യമേ കണ്ടെത്താൻ സാധിക്കുമായിരുെന്നന്ന് പത്തനംതിട്ട ലീഡ് ബാങ്ക് ചീഫ് മാനേജർ വി. വിജയകുമാരൻ പറഞ്ഞു. ബാങ്കുകളിൽ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകൾ ഉച്ചക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകീട്ട് എല്ലാ ഇടപാടുകളുടെയും പ്രിെൻറടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതു രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് തട്ടിപ്പ് നൽകുന്ന സൂചന.
ഫിക്ഡസ് ഡെപ്പോസിറ്റ് ചെയ്ത പണം പിൻവലിക്കാൻ എത്തുന്നയാളിൽനിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടേൻറാ ബ്രാഞ്ച് മാനേജറോ ആണ്. വിജീഷ് വർഗീസിെൻറ നീക്കങ്ങൾ മറ്റ് ജീവനക്കാരുടെ അറിവോടെയല്ലെന്ന് പറയുേമ്പാഴും ഉയർന്ന തസ്തികയിലുള്ളവരുടെ പാസ്വേർഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെല്ലാം.
ഭാര്യയുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം ഏറെയും മാറ്റിയത്. ഓൺൈലൻ ചൂതാട്ടമാണ് ഇയാളെ കോടികളുടെ തട്ടിപ്പിലേക്ക് നയിച്ചതെന്നുമാണ് വിവരം. വിമുക്തഭടനായ പ്രതി ഉത്തരേന്ത്യയിലേക്ക് കടന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.