ഈസ്റ്റർ അവധി റദ്ദാക്കൽ: മണിപ്പൂരില്‍ ന്യൂനപക്ഷ അവകാശങ്ങളില്‍ കടന്നുകയറ്റമെന്ന് കെ.പി.സി.സി

തിരുവനന്തപുരം: ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ന്യൂനപക്ഷ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് കെ.പി.സി.സി. ഇതു സംബന്ധിച്ച് ബി.ജെ.പി കേരള ഘടകവും എൻ.ഡി.എ സ്ഥാനാർഥകളും പ്രതികരിക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ അനേകം ക്രൈസ്തവരെ കൊന്നൊടുക്കുകയും പള്ളികള്‍ ചാമ്പലാക്കുകയും ചെയ്തിട്ടും അവിടേക്ക് ഇതുവരെ തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠക്കും അബുദാബിയില്‍ ക്ഷേത്ര ഉദ്ഘാടനത്തിനും സമയം കണ്ടെത്തി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണകൂടമാണ് വേണ്ടതെന്ന് പറയുന്ന പ്രധാനമന്ത്രി അതൊന്നും പ്രാവര്‍ത്തികമാക്കുന്നില്ല.

മണിപ്പൂരില്‍ ദുഃഖവെള്ളിയും ഈസ്റ്ററും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതു പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെടുന്നതായും എം.എം. ഹസൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Cancellation of Easter holiday: KPCC claims infringement of minority rights in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.